കരിമണ്ണൂർ : കൃഷി വകുപ്പിന്റെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ഉടുമ്പന്നൂർ ഇടമറുക് കുന്നേൽ ഹരിദാസിന്റെ മകൻ അനന്ത കൃഷ്ണൻ (21) ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. ആലക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചതിനു ശേഷം തിരികെ വരുന്നവഴി കാൽ കഴുകാനായി കരിമണ്ണൂരിലെ സീഡ് ഫാമിന്റെ കുളത്തിൽ ഇറങ്ങുന്നതിനിടെ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. സമീപത്ത് റോഡരുകിൽ നിന്ന സുഹൃത്ത് നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി തെരച്ചിൽ നടത്തി. തുടർന്ന് അഗ്‌നി രക്ഷാ സേനയെത്തിയാണ് അനന്തകൃഷ്‌നെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മാതാവ്: ശ്രീദേവി. സഹോദരിമാർ: അഞ്ജന, അമൃത.