മുട്ടം:ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജ്, എഞ്ചിനിയറിങ്ങ് കോളേജ് എന്നിവിടങ്ങളിൽ പരീക്ഷ എഴുതിയ 24 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിതീകരിച്ചു.ഇതിൽ 19 വിദ്യാർത്ഥികൾ മുട്ടം എഞ്ചിനിയറിങ്ങ് കോളേജിലെയും 5 വിദ്യാർത്ഥികൾ ഗവണ്മെന്റ് പോളി ടെക്നിക്കിലെയുമാണ്.വ്യാഴാഴ്ച്ച നടന്ന പരിശോധനയിൽ 45 ആളുകൾക്കാണ് കൊവിഡ് സ്ഥിതീകരിച്ചത്.ഇതിൽ 24 ആളുകൾ പോളിടെക്നിക്ക്- എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർഥികളും18 ആളുകൾ മുട്ടം പഞ്ചായത്ത്‌ പ്രദേശത്തുള്ളവരും 3 ആളുകൾ മറ്റ് പഞ്ചായത്തുകളിൽ നിന്നുമുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേകളിൽ നിന്ന് എത്തിയ പെൺകുട്ടികൾ, ആൺകുട്ടികൾ ഉൾപ്പെടെ 24 വിദ്യാർത്ഥികൾക്കാണ് കോവിഡ് സ്ഥിതീകരിച്ചത്.സ്വകാര്യ ഹോം സ്റ്റേകളിൽ നിന്ന് എത്തിയ ചില വിദ്യാർത്ഥികൾക്ക് ചുമ, പനി, ക്ഷീണം ഉൾപ്പടെയുണ്ടെന്ന് എഞ്ചിനീയറിങ്ങ് കോളേജ് അധികൃതരെ മറ്റ് വിദ്യാർത്ഥികൾ അറിയിച്ചിരുന്നെങ്കിലും കോളേജ് അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല ന്ന് കൊവിഡ് സ്ഥിതീകരിച്ച ചില വിദ്യാർത്ഥികൾ പറയുന്നു. പരീക്ഷക്ക് എത്തിയ വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ എഞ്ചിനിയറിങ്ങ് കോളേജിൽ അധികൃതർ ഒരുക്കിയില്ലന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.സപ്പ്ളിമെന്ററി പരീക്ഷയ്ക്ക് വേണ്ടിയാണ് മിക്ക വിദ്യാർത്ഥികളും വിദൂര ജില്ലകളിൽ നിന്ന് ഇവിടെ എത്തിയത്.ഇവർക്ക് സ്വന്തം വീടിന്റെ അടുത്ത് പരീക്ഷ എഴുതാൻ സൗകര്യം സർക്കാർ അനുവദിച്ചിട്ടുണ്ടെങ്കിലും അവർ കൂട്ടത്തോടെ മുട്ടം ക്യാമ്പസുകളിലേക്ക് എത്തി. ആഴ്ചകൾക്ക് മുൻപ് എത്തിയ വിദ്യാർത്ഥികൾ കൊവിഡ് നിയമങ്ങളും നിയന്ത്രണങ്ങളും വകവെക്കാതെയാണ് ഹോം സ്റ്റേകളിൽ കഴിഞ്ഞതും റോഡിലൂടെ ചുറ്റിയടിച്ചതെന്നും പറയപ്പെടുന്നു.