ഇടവെട്ടി:ഇടവെട്ടിച്ചിറ പൗരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു. .കേശവൻ നമ്പൂതിരി അദ്ധ്യക്ഷനായി.വാർഡ് മെമ്പർ സുജാത ശിവൻ, എം.കെ.നാരായണമേനോൻ, ടി.സി.ജോയി, ബാബു കൊണ്ടാട്ട്, സുരേഷ് കണ്ണൻ, ഹരികൃഷ്ണൻ മടത്തിൽ, അജേഷ് ഇടവെട്ടി, എന്നിവർ സംസാരിച്ചു.