കോടിക്കുളം : കഴിഞ്ഞ ദിവസം കോടിക്കുളത്ത് വ്യാപകമായുണ്ടായ കൊടുങ്കാറ്റിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ ജില്ലാകളക്ടറെ സന്ദർശിച്ച് വിശദീകരിച്ചു. വീടുകൾക്ക് മാത്രമായി ഒന്നര കോടിയുടേയും കാർഷിക മേഖലയിൽ ഒരുകോടിയുടേയും നാശനഷ്ടങ്ങൾ സംഭവിച്ചു.സർക്കാർ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ധനസഹായം നൽകുന്നത് അപര്യാപ്തമായതിനാൽ
കൊടുങ്കാറ്റ് മൂലം പൂർണ്ണമായി തകർന്ന 10 ഓളം വീടുകൾക്കും ഭാഗികമായി തകർന്ന 30 ഓളം വീടുകൾക്കും 50 ഓളം ആളുകളുടെ കൃഷിയിടങ്ങൾക്കും ആവശ്യമായ അടിയന്തര സഹായം ലഭ്യമാക്കണമെന്നും കളക്ടറോട് അഭ്യർത്ഥിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ഇന്ദു സുധാകരൻ, ഇളംദേശം ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡാനിമോൾ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാർഎന്നിവർ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.