ആലക്കോട്: കൃഷിഭവനിൽ വേരുപിടിപ്പിച്ച കുരുമുളക് തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. തൈകൾ ആവശ്യമുള്ള കർഷകർ കരം അടച്ച രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം കൃഷിഭവനിലെത്തി തൈകൾ കൈപ്പറ്റാവുന്നതാണെന്ന് കൃഷി ആഫീസർ അറിയിച്ചു.