ഇടുക്കി: സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക, ആവശ്യമായ നിയമ സഹായം, കൗൺസലിങ് എന്നിവ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച 'കനൽ ' ബോധവത്ക്കരണ പരിപാടി സംസ്ഥാനത്ത് ആരംഭിച്ചു.ജില്ലാതല ബോധവത്ക്കരണ പരിപാടി ലാ കളക്ടർ ഷീബ ജോർജ് ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായുള്ള 181 മിത്ര ഹെൽപ് ലൈൻ നമ്പർ പോസ്റ്റർ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെൻ, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ലിസി തോമസ് . മഹിളാ ശക്തികേന്ദ്ര, സഖി വൺ സ്റ്റോപ്പ് സെന്റർ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.