മുട്ടം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഡി.വൈ.എഫ്.ഐ മുട്ടം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡിവൈഎഫ്ഐ മുട്ടം ഈസ്റ്റ്‌ മേഖല പ്രസിഡന്റ് അതാക്സ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സി പി എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സി. വി വർഗീസ് ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ആൽബിൻ വടശ്ശേരി, കെ എം ഷിയാസ്,എൽദോസ് രാജു,വിശാഖ് സോമൻ എന്നിവർ സംസാരിച്ചു.