തൊടുപുഴ: താലൂക്കിലെ വിവിധ റേഷൻ വ്യാപാരി സംഘടനയിൽപ്പെട്ട വ്യാപാരികൾ സിവിൽ സ്റ്റേഷനുമുന്നിൽ ധർണ്ണ നടത്തി. എ. കെ. ആർ. ഡി. ഡി. എ ജില്ലാ സെക്രട്ടറി എസ്.എം. റെജി ധർണ്ണ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ജോഷി ജോസഫ്, ട്രഷറർ ബിജു മാത്യു, തോമസ് വർക്കി എന്നിവർ പ്രസംഗിച്ചു. കൊവിഡ് കാലത്ത് ജീവൻ പണയപ്പെടുത്തി വിതരണം ചെയ്ത ഭക്ഷ്യക്കിറ്റുകളുടെ പത്തു മാസത്തെ കമ്മീഷൻ കുടിശ്ശിക ഉടൻ നൽകുക എന്നുള്ളതാണ് പ്രധാന ആവശ്യം. പല വ്യാപാരികളും കിറ്റ് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുവേണ്ടി അധിക വാടകക്ക് മുറി എടുക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായതായി നേതാക്കൾ പറഞ്ഞു..