പൂമാല : എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ പൂമാല റോട്ടറി കമ്യൂണിറ്റി കോർപ്‌സിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് അനിൽ രാഘവന്റെ നേതൃത്വത്തിൽ സെക്രട്ടറി ജേക്കബ് സെബാസ്റ്റ്യൻ, ട്രഷർ ഹമീദ് പുലിക്കൂട്ടിൽ എന്നിവർ വിദ്യാർഥികളുടെ വീടുകളിൽ എത്തിയാണ് ഫലകങ്ങൾ നൽകി ആദരിച്ചത്.