ചെറുതോണി: തൊഴിലുറപ്പ് ജോലികൾ 200 ദിവസമാക്കുക, തൊഴിലുറപ്പ് വേദനം 600 രൂപയാക്കുക. ജാതീയമായി സെൻസസെടുക്കുന്ന നടപടികൾ അവസാനിപ്പിക്കുക എന്നിയാവശ്യങ്ങളുന്നയിച്ച് കർഷക തൊഴിലാളി യൂണിയനും പട്ടികജാതി ക്ഷേമസമതിയുടെയും സംയുക്താഭിമുഖ്യത്തിൽ പഴയരിക്കണ്ടം പോസ്റ്റ് ഓഫിസിന് മുൻപിൽ ധർണ്ണ സമരം നടത്തി. ധർണ്ണാ സമരം കർഷക തൊഴിലാളി യൂണിയൻ ഏരിയാ കമ്മറ്റി അംഗം സിബി മാത്യു ഉദ്ഘാടനം ചെയ്തു. പി .കെ .എസ് ഏരിയ സെക്രട്ടറി റെജി രാജു അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് പി .ജെ .തങ്കച്ചൻ, അംബിക മാധവൻ, പി .ആർ രാധാകൃഷ്ണൻ, ബേബി തോമസ് എന്നിവർ പ്രസംഗിച്ചു.