kaalitheetta

തൊടുപുഴ: കേരളാ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷീരകർഷകർക്ക് സൗജന്യ കാലിത്തീറ്റ വിതരണം നടത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. വള്ളിയാമറ്റം സ്വദേശിയും, എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയും ക്ഷീരകർഷകനുമായ കിഴക്കേപറമ്പിൽ മാത്യു ബെന്നിക്ക് കാലിത്തീറ്റ നൽകിഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജയ ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിനോയി പി. മാത്യു, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കുര്യൻ ജേക്കബ്, ഡബ്ല്യു.സി.സി. ജില്ലാ സെക്രട്ടറി എ. സുരേഷ്‌കുമാർ, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, കെ.എൽ.ഐ.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. സാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.എൽ.ഐ.യു ജില്ലാ സെക്രട്ടറി എം.കെ. റഷീദ് സ്വാഗതവും, വൈസ് പ്രസിഡന്റ് സാബു കെ. തങ്കപ്പൻ നന്ദിയും പറഞ്ഞു.