saneesh
കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് തൊടുപുഴയിലെ യുദ്ധ സ്മാരകത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പുഷ്പചക്രം സമർപ്പിക്കുന്നു

തൊടുപുഴ: അഖില ഭാരതീയ പൂർവസൈനിക് പരിഷത്തിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴയിലെ യുദ്ധ സ്മാരകത്തിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, സൈനിക് പരിഷത് ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്ടൻ ഹരി സി. ശേഖർ, സൈന്യമാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജർ അമ്പിളിലാൽ കൃഷ്ണ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു. പൂർവസൈനിക് പരിഷത് സംസ്ഥാന സമിതിയംഗം സോമശേഖരൻ ചെമ്പകമംഗലത്ത്, കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലവും അനുഭവങ്ങളും പങ്കുവച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. പരിഷത് ജനറൽ സെക്രട്ടറി എ.ജി. കൃഷ്ണകുമാർ, നഗരസഭാ കൗൺസിലർമാരായ ജയലക്ഷ്മി ഗോപൻ, ടി.എസ്. രാജൻ, പി.ജി. രാജശേഖരൻ, ജിഷ ബിനു, ബിന്ദു പത്മകുമാർ, ജിതേഷ് ഇഞ്ചക്കാട്ട്, നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോർഡിനേറ്റർ ഹരിലാൽ കെ, ആർഎസ്എസ് വിഭാഗ് സേവാ പ്രമുഖ് ഹരിദാസ്, വിഭാഗ് സംഘചാലക് കെ.എൻ. രാജു, ന്യൂമാൻ കോളേജ് എൻസിസി ഓഫീസർ ലെഫ്ടണന്റ് പ്രജീഷ്, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമു ദായിക നേതാക്കൾ, വിമുക്ത ഭടന്മാർ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.