തൊടുപുഴ: സംസ്ഥാനത്തെ കൃഷിവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും കീഴിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ഫാം വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ജോയി ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവിന്റെ മാനദണ്ഡം കണക്കാക്കിയാണ് ഫാം തൊഴിലാളികളുടെ ശമ്പള വർദ്ധന നടപ്പിലാക്കാറുള്ളത്. സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ച് നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഫാം തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിച്ച് നൽകുന്നതിന് തയ്യാറായിട്ടില്ല. . അടിയന്തരമായി ശമ്പള വർദ്ധന നടപ്പിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പി.പി. ജോയി ആവശ്യപ്പെട്ടു.