തൊടുപുഴ: വളർന്നുവരുന്ന കായികതാരങ്ങൾക്ക് പരിശീലനത്തിനും മത്സരങ്ങൾക്കുമായി തൊടുപുഴയിൽ പൊതുസ്റ്റേഡിയം നിർമ്മിക്കാൻ മുൻകൈയെടുക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സ് മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച നെറ്റ്‌ബോൾ ഷൂട്ടിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെയർമാൻ. സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജോയ് മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു, ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളായ എം.എസ്. പവനൻ, കെ. ശശിധരൻ, റഫീക്ക് പള്ളത്തുപറമ്പിൽ, ഡോ. ബോബു ആന്റണി, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ, ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ ഭാരവാഹികളായ എൻ. രവീന്ദ്രൻ, റജി പി. തോമസ്, പി. സന്ദീപ്‌സെൻ എന്നിവർ പ്രസംഗിച്ചു.