pig

മുട്ടം: കാക്കൊമ്പ്,കുഴിയനാൽ, കൊല്ലംകുന്ന്,തേൻവേട്ടി പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമായി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി പ്രദേശത്തെ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്. പച്ചിലാംകുന്നേൽ വിജയൻ, നെടുമ്പാറയിൽ വിഘ്‌നേശ്വരൻ, പുളിക്കൽ സിബി, പുളിക്കകുന്നേൽ പാപ്പച്ചൻ എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, ചേന, കാച്ചിൽ, വാഴ, ഇഞ്ചി, മഞ്ഞൾ, ചീര, മുളക് എന്നിവ വ്യാപകമായി നശിപ്പിച്ചു.കുഴിയനാൽ പള്ളി ഭാഗത്ത് പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ,വീട്ട് പരിസരങ്ങളിലെ മുറ്റത്തും മറ്റും കളിക്കുന്ന ചെറിയ കുട്ടികൾ,പറമ്പിൽ പണിക്ക് പോകുന്ന തൊഴിലാളികൾ, പുല്ലരിയാൻ പോകുന്നവർ എന്നിവർക്ക് നേരെ ആക്രമണ ഭാവത്തിൽ കാട്ടു പന്നികൾ പാഞ്ഞടുക്കുത്ത് ഭയപ്പെടുത്താറുണ്ട്.. ആക്രമണം ഭയന്ന് ടാപ്പിംഗ് തൊഴിലാളികൾ ഏറെ ദിവസങ്ങളായി പണികൾക്ക് പോകുന്നുമില്ല.വാർഡ് മെമ്പർ ജോസ് കടത്തലക്കുന്നേൽ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയെങ്കിലും നടപടികയായില്ല.