കട്ടപ്പന: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ കട്ടപ്പനയിൽ കേരള ഹൗസിങ് ബോർഡ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന, കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 1) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (പി ജി ഡി സി എ, ഒരു വർഷം, രണ്ടു സെമസ്റ്റർ) 2) ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഡി ഡി ടി ഓ എ, രണ്ടു സെമസ്റ്റർ, ഒരു വർഷം) എന്നീ പി .എസ് .സി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . എസ്.സി, എസ്.ടി, ഓ.ഇ.സി വിഭാഗത്തിൽ പെട്ടവർക്ക് ഫീസില്ലാതെ പഠിക്കാവുന്നതാണ്. വിശദമായ വിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക. അല്ലെങ്കിൽ കോളേജ് ഓഫീസുമായി ബന്ധപ്പെടുക . ഫോൺ 04868250160, 8547005053, 9447036714.