ഇടുക്കി: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്‌ളസ് നേടിയ മരിയാപുരം പനച്ചേൽ മനോജിന്റെ മകൾ പാർവ്വതി മനോജിനെ ഇടുക്കി 1709-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് എ.എസ് മഹേന്ദ്രൻ പൊന്നാട അണിയിച്ചു.ശാഖ സെക്രട്ടറി എസ്. ശ്രീപാൽ, കമ്മിറ്റി അംഗങ്ങളായ വി.ഡി സുധാകരൻ, ബിൻഞ്ചോമോൻ,യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് പ്രസിഡന്റ് അനിൽ കുമാർ, വനിതാ സംഘം യൂണിറ്റ് സെക്രട്ടറി കല സത്യൻ,ജ്യോതി മനോജ്, മഞ്ജു റെജി എന്നിവർ സന്നിഹിതരായിരുന്നു