തൊടുപുഴ:ടോക്കിയോ ഒളിമ്പിക്‌സിന് ആവേശം പകരാൻസോക്കർ സ്‌കൂൾ സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോൾ മൽസരത്തിൽ ഇടുക്കി പ്രസ് ക്ലബിന് ജയം. ഡിസ്ട്രിക്ട്‌കോർട്ട് ബാർ അസോസിയേഷൻ ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 2-1നാണ് പ്രസ് ക്ലബ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയ കളിയിൽ ഇരുടീമുകളും രണ്ട്‌ഗോൾ വീതംനേടിയിരുന്നു. പ്രസ് ക്ലബിന്‌വേണ്ടി സി .സമീറും ബാർ അസോസിയേഷന്‌വേണ്ടി പാർത്ഥസാരഥിയുമാണ് ഗോളുകൾനേടിയത്.
വെങ്ങല്ലൂർ ഡർബി സിക്‌സ് ടർഫിൽ നടന്ന മൽസരം ഒളിമ്പ്യൻ സിനിജോസ് ഉദ്ഘാടനം ചെയ്തു. ഡി വൈ .എസ് .പി കെ. സദൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം .എസ്. പവനൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ വി സുനിൽ, പ്രസ് ക്ലബ് പ്രസിഡന്റ് എം എൻ സുരേഷ്, പി എ സലീംകുട്ടി,വോളിബോൾ താരം ധനീഷ്, ശശിധരൻ, റഫീഖ് എന്നിവർ സംബന്ധിച്ചു.