തൊടുപുഴ:ഓർഡിനൻസ് ഫാക്ടറി ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനം കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ ജില്ലാസെക്രട്ടറി റോബിൻസൺ പി ജോസ്, കെ എം. സി എസ് യു ജില്ലാ പ്രസിഡന്റ് വി എസ് എം നസീർ, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി .ജി രാജീവ് എന്നിവർ സംസാരിച്ചു. ഇടുക്കിയിൽ കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം കെ പ്രവീൺ ഉദ്ഘാടനം ചെയ്തു.എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി .എസ്. സുനിൽ,ഏരിയാ സെക്രട്ടറി ഡി ഷാജു എന്നിവർ സംസാരിച്ചു. പീരുമേട് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി എൻ ബിജു ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം രാജീവൻ ജോൺ, ഏരിയ പ്രസിഡന്റ് രതീഷ് കുമാർ എന്നിവർ സംസാരിച്ചു. ദേവികുളത്ത് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി എം രവികുമാർ സംസാരിച്ചു.