scb

തൊടുപുഴ :തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ സഹകരണ അംഗ സമാശ്വാസ ഫണ്ടിന്റെ ഒന്നാം ഘട്ടം വിതരണം ചെയ്തു.ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫണ്ടിന്റെ വിതരണോദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി .വി. മത്തായി നിർവഹിച്ചു.ഡയറക്ടർ മാത്യു ചേബ്ലാങ്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ നന്ദിയും പറഞ്ഞു. ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകരികളും യോഗത്തിൽ പങ്കെടുത്തു.