തൊടുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ജാതി വിവേചനത്തിനെതിരെ എസ്എൻഡിപി വൈദിക യോഗം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി തൊടുപുഴ വൈദിക യോഗം.വെള്ളിയാഴ്ച 11ന് തൊടുപുഴ സിവിൽ സ്റ്റേഷൻ കവാടത്തിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തും. ശാന്തി നിയമനത്തിൽ ജാതി വിവേചനം പാടില്ല എന്ന സുപ്രീം കോടതി വിധിയും ഹൈക്കോടതി വിധിയേയും മറികടന്നുകൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനത്തിൽ വൈദിക യോഗം അംഗങ്ങളായ ശാന്തിമാർ ഉൾപ്പടെ നൽകിയ അപേക്ഷ മലയാള ബ്രാഹ്മണൻ അല്ല എന്ന
കാരണത്താൽ നിരസിച്ചിരിക്കുകയാണ്.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അയിത്തത്തിനും ജാതി വിവേചനത്തിനും എതിരെയാണ് തൊടുപുഴയിൽ പ്രതിഷേധ ധർണ്ണ നടത്തുന്നത്.വൈദികയോഗം സംസ്ഥാന പ്രസിഡന്റ് വൈക്കം ബെന്നി ശാന്തിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ എ. ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ഡോ :കെ. സോമൻ, കൺവീനർ വി. ജയേഷ് , വൈദിക യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി. കെ. എൻ. രാമചന്ദ്രൻ ശാന്തി,കെ സുദർശൻ, ഷാജി കല്ലറയിൽ. പി. ടി.പ്രസാദ് ശാന്തി, മഹേഷ് ശാന്തി കാഞ്ഞാർ എന്നിവർ പങ്കെടുക്കും.