തൊടുപുഴ: ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പും അനുബന്ധ സ്ഥാപനങ്ങളും അവശ്യസർവീസായിയി അംഗീകരിച്ച് എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് അസോസിയേഷൻ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട് ഓട്ടോ മൊബൈൽ വർക്ക്‌ഷോപ്പ് മേഖല കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് വി. എസ്. മീരാണ്ണൻ തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പി. വിനോദ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ക്ഷേമനിധിയിൽ നിന്നും പെൻഷൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വർക്ക്‌ഷോപ്പ് മേഖലയിലുള്ളവർക്ക് അടിയന്തിരമായി വാക്‌സിനേഷൻ അനുവദിക്കണം. അസ്സോസിയേഷന്റെ കീഴിലുള്ള കാർവാഷ് മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായി ഓഗസ്റ്റ് 1 മുതൽ കാർ വാഷിംഗിൽ പുതിയ നിരക്ക് നിലവിൽ വരികയാണെന്നും വാഹന ഉടമകൾ ഇതിനോട് സഹകരിക്കണമെന്നും അവർ അഭർത്ഥിച്ചു. ജോഷി ,നിഹിൽ മോഹനൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.