െതാടുപുഴ: ജില്ലയിൽ വ്യാപകമായിക്കെണ്ടിരിക്കുന്ന കാട്ടാന ശല്യം ഒഴിവാക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും ആവശ്യപ്പെട്ടു.

പിണറായി ഭരണത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിലയും ഇല്ലാതായിരിക്കുന്നു. ഇതിനോടകം നിരവധി മനുഷ്യജീവനുകളാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്. വൻ തോതിലുള്ള കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാനുള്ള ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തത് സർക്കാരിന്റെ ഗുരുതരമായ വീഴ്ച്ചയാണ്. ആക്രമണത്തിന് ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.