തൊടുപുഴ: "സ്ത്രീധനം - ഇനിയും മാറാത്ത കാഴ്ചപ്പാടുകൾ" എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കും.31ന് വൈകിട്ട് 6 ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എ ജി ഒലീന വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തും.കെ .ജി. ഒ .എ സംസ്ഥാന സെക്രട്ടറി കെ .കെ .ഷാജി, സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.ബി .വിനയൻ എന്നിവർ പങ്കെടുക്കും.