തൊടുപുഴ: അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ/ഹോർഡിങ്ങുകൾ/ ബാനറുകൾ/ ഫ്‌ളക്‌സ് ബോർഡുകൾ/ താൽക്കാലിക കമാനങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിന് നിലവിലുള്ള ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊïണ്ട് പുതിയ മാർഗ്ഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കയതിനാൽ തൊടുപുഴ നഗരസഭാ പരിധിയിൽ ഇവ സ്ഥാപിച്ചവർതന്നെ 31നകം നീക്കം ചെയ്യണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അനധികൃത കമാനങ്ങൾ പരസ്യ ബോർഡുകൾ മുതലായവയ്ക്ക് പരമാവധി 5000 രൂപ പിഴ ഈടാക്കുന്നതാണ്. നീക്കം ചെയ്യാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്യുന്നതും ചെലവും, പിഴയും ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കും. പരസ്യ ബോർഡുകൾ/ഹോർഡിങ്ങുകൾ/ ബാനറുകൾ എന്നിവ സ്ഥാപിക്കുന്നതിന് നിർദ്ദിഷ്ട ഫീസ് അടച്ച് നഗരസഭയിൽ നിന്നും മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.