മുട്ടം: സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന മുട്ടം ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ പി. എസ്.സി അംഗീകരിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി.സി.എ),സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫോർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) എന്നീ കോഴ്സുകൾ ആരംഭിക്കുന്നു. എസ്.സി/എസ്.റ്റി/മറ്റ് പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യമുണ്ട്.ഡി.സി.എ കോഴ്സിന്റെ യോഗ്യത പ്ലസ് ടു പാസ്സ്, സി.സി.എൽ.ഐ.എസ് കോഴ്സിന്റെ യോഗ്യത എസ്. എസ്.എൽ.സി പാസ്സ്.അവസാനതീയതി ജൂലായ് 31. ഫോൺ: 04862 255755, 8547005014, 9447599167.