തൊടുപുഴ: നഗരസഭയിലേയ്ക്ക് അടയ്ക്കാനുള്ള കെട്ടിടനികുതി പിഴപ്പലിശയില്ലാതെ ആഗസ്റ്റ് 31 വരെ അടയ്ക്കാവുന്നതാണ്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കെട്ടിട ഉടമകൾക്ക് നഗരസഭയുടെ www.thodupuzhamunicipality.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനെയോ അക്ഷയസെന്റർ മുഖേനെയോ ഓൺലൈൻ പെയ്മെന്റ് സൗകര്യം ഉപയോഗിച്ച് നികുതി അടയ്ക്കാമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.