തൊടുപുഴ: 2020-21 വർഷത്തെ മൃഗക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു.ജില്ലയിൽ മൃഗക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ അപേക്ഷിക്കാവുന്നതാണ്. താത്പ്പര്യം ഉള്ളവർ കഴിഞ്ഞ ഒരു വർഷം ഈ മേഖലയിൽ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഒരു സംക്ഷിപ്ത വിവരണം അടക്കം ചീഫ് വെറ്ററിനറി ഓഫീസർ , ജില്ലാ വെറ്ററിനറി കേന്ദ്രം മങ്ങാട്ടുകവല, തൊടുപുഴ ഈസ്റ്റ് പി. ഒ 685585 എന്ന വിലാസത്തിൽ ഓഗസ്റ്റ് പത്തിന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഈ അവാർഡ് ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.