തൊടുപുഴ: കാർഷിക കടാശ്വാസ കമ്മിഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജോസ് പാലത്തിനാലിന് കേരള ലോയേഴ്‌സ് കോൺഗ്രസ് (എം) തൊടുപുഴ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. അഡ്വ. ടോം മാത്യു അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, നേതാക്കളായ മധു നമ്പൂതിരി, ബിനു തോട്ടുങ്കൽ, ജോണി പുളിക്കൻ, എ.ജെ. ജോൺസൺ, ബെർഗ് ജോർജ്, ബോബി ജോർജ്, ആൽഡ്രിൻ തുടങ്ങിയവർ പ്രസംഗിച്ചു.