ഇടുക്കി: ഭക്ഷ്യ ഉത്പ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റിറ്റൂട്ട് ഫോർ എന്റർപ്രെന്യൂർഷിപ് ഡെവലപ്‌മെന്റിന്റെ അഭിമുഖ്യത്തിൽ അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റൈനബിൾ എന്റർപ്രണർഷിപ്പിന്റെ രണ്ടാം ഘട്ടമായ വിവിധ മൂല്യ വർദ്ധിത ഉത്പ്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ ട്രെയിനിംഗ് ജൂലായ് 31 ന് ഓൺലൈനായി സംഘടിപ്പിക്കുന്നു. ചെറുകിട സംരഭകർക്ക് ആരംഭിക്കാൻ കഴിയുന്ന പാൽ ഉത്പ്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന സെഷൻ ആണ് സംഘടിപ്പിക്കുന്നത്. ഈ സൗജന്യ ഓൺലൈൻ ട്രെയ്‌നിംങ്ങിനുള്ള രജിസ്‌ട്രേഷനായി www.kied.info എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ 7403180193, 9605542061 എന്നീ നമ്പരുകളിൽ ബന്ധപെടുക.