തൊടുപുഴ: നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ച് സമരം നടത്തി പ്രതിയായ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. കേരളത്തിൽ സി.പി.എം നേതൃത്വത്തിൽ കാലങ്ങളായി നടത്തിയിട്ടുള്ള കലാപരാഷ്ട്രീയത്തിനെതിരായ സുപ്രധാന വിധിയെഴുത്താണ് സുപ്രീം കോടതി നടത്തിയത്. രാഷ്ട്രീയ മുന്നേറ്റമൊരുക്കാൻ സി.പി.എം നേതൃത്വത്തിൽ കലാപവും തേർവാഴ്ചയും അഴിച്ചുവിട്ട്, തെരുവിലും നിയമസഭയിലും ജനങ്ങളെ ഭയപ്പെടുത്തി നടത്തുന്ന പൊതുമുതൽ നശീകരണത്തിന്റെ ഒടുക്കമായി വേണം സുപ്രീംകോടതി വിധിയെ കാണേണ്ടത് എം. മോനിച്ചൻ പറഞ്ഞു.