കുടയത്തൂർ: നല്ല നിലയിൽ പ്രവർത്തിച്ച് വരുന്ന കുടയത്തൂർ സഹകരണ ബാങ്കിനെതിരെ കുപ്രചരണങ്ങൾ നടത്തി ബാങ്കിനെ തകർക്കാൻ ശ്രമം നടക്കുന്നതായി പ്രസിഡന്റ് കെ .കെ .മുരളീധരൻ പറഞ്ഞു. ജില്ലാ ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ അംഗങ്ങൾക്ക് നൽകിയിട്ടുള്ള വായ്പ്പകളെല്ലാം കൃത്യമായ ഈടിന്റ അടിസ്ഥാനത്തിലാണ് നൽകിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. വായ്‌പകൾ നൽകിയിട്ടുള്ളത് എ ക്ലാസ് അംഗങ്ങൾക്ക് മാത്രമാണ്. ഇതുംകൃത്യമായി നിബന്ധനകൾ പാലിച്ചു മാത്രം. ബാങ്കിൽ 67 കോടി നിക്ഷേപവും 48 കോടി വായ്പ്പയുമാണുള്ളത്. ആവശ്യമായ കരുതൽ ധനം സൂക്ഷിച്ചുകൊണ്ടും സഹകാരികളുടെയും നിക്ഷേപകരുടെയും താല്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുമാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ബാങ്കിൽ നടന്ന അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇപ്പോഴും ഹൈക്കോടതിയിൽ നിലനിക്കുന്നുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു. കുപ്രചാരണങ്ങളിൽ സഹകാരികൾ വിശ്വസിക്കരുതെന്നും പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു.