ചെറുതോണി: ഓണക്കിറ്റിൽ ഏലക്കായ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനത്തിനു പിന്നിൽ പ്രവൃത്തിച്ച ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. സപ്ലെകോ വഴി ഏലം, കുരുമുളക് എന്നിവയുടെ ചെറിയ പായ്ക്കറ്റുകൾ വിൽപ്പന നടത്തുന്നതിനു് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ജേക്കബ്ബ് ഇല്ലിക്കുളം ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി അഡ്വ.ഷൈൻ വർഗീസ്,എന്നിവർ പ്രസംഗിച്ചു.