ncp


ചെറുതോണി: ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കലാകാരൻമാർക്ക് കൈത്താങ്ങായി എൻ.സി.പി ദേശീയ കലാസംസ്‌കൃതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകരൻമാർക്ക് സഹായം നൽകി. ജില്ലാ സെക്രട്ടറി അനൂപ് കുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൻ.സി.പി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. കലാസംസ്‌കൃതി സംസ്ഥാന ജനറൽസെക്രട്ടറി ബെന്നി മൈലാടൂർ സഹായം വിതരണം ചെയ്തു. കലാകാരൻമാരായ ബൈജു തൂങ്ങോല, രഞ്ചു ജോൺ, അമൽ, റ്റിജു, ബൈജു എഴുതുപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.