തൊടുപുഴ :സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നും കളഞ്ഞ് കിട്ടിയ പണം തിരികെ നൽകി. കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ മാതൃകയായി . പുതുപരിയാരം സ്വദേശി കരികുളത്തിൽ കെ കെ രവിയുടെ 16000 രൂപ യാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ സി.എ . ശിവന് ലഭിച്ചത്. തഹസിൽദാർ കെ .എം .ജോസ് കുട്ടി ഉടമസ്ഥന് പണം കൈമാറി.