 വിജയശതമാനം- 87.51%  എ പ്ലസ് ഇരട്ടിയായി

തൊടുപുഴ: പ്ലസ്ടു പരീക്ഷയിൽ ജില്ലയ്ക്ക് തകർപ്പൻ വിജയം. ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.51 ആയി വിജയശതമാനം വർദ്ധിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 2.02 ശതമാനം കൂടുതൽ. പരീക്ഷ എഴുതിയ 10673 വിദ്യാർത്ഥികളിൽ 9,340 പേർ ഉപരി പഠനത്തിന് യോഗ്യത നേടി. എ പ്ലസുകളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇത്തവണ 1387 കുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം ഇത് 670 കുട്ടികളായിരുന്നു. ഇതിൽ നിരവധി കുട്ടികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു.

വി.എച്ച്.എസ്.സി- 77.80 %

വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 77.80 ശതമാനമാണ് ജില്ലയിലെ വിജയം. പരീക്ഷ എഴുതിയ 590 വിദ്യാർത്ഥികളിൽ 459 പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് ശതമാനം അധികമാണ് വിജയം.

ഓപ്പൺ സ്‌കൂൾ- 56.88%

ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 538 പേരിൽ 306 പേരും ഉപരി പഠനത്തിന് യോഗ്യത നേടി. 56.88 ശതമാനമാണ് വിജയം. ആറ് പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസുണ്ട്.

ടെക്‌നിക്കൽ- 73.42 %
ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ വിജയശതമാനം കുറഞ്ഞു. ഇത്തവണ 73.42 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 81.95 ആയിരുന്നു. പരീക്ഷ എഴുതിയ 158 പേരിൽ 116 പേർ ഉപരി പഠന യോഗ്യത നേടി. മൂന്ന് പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസുണ്ട്.

നാല് സ്കൂളുകൾക്ക് നൂറുമേനി

സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ്, അട്ടപ്പള്ളം

എസ്.എച്ച്.ഇ.എം.എച്ച്.എസ്.എസ്, മൂലമറ്റം

മരിയഗിരി എച്ച്.എസ്.എസ്, പീരുമേട്
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, മൂന്നാർ