ചെറുതോണി: മരിയാപുരം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റുകൾ പ്രവർത്തന രഹിതമായിട്ട് ഒരു വർഷത്തിലേറെയായി. സമയത്ത് അറ്റകുറ്റ പണികൾ നടത്താത്തതു കൊണ്ടാണ് ഇവ പ്രവർത്തിക്കാത്തത്. വൈദ്യുതി ബോർഡിന്റെയും ഇത് നിർമ്മിച്ചിരിക്കുന്ന എജൻസിയുടെയും വീഴ്ചയാണ് കാരണമായത്. . അടിയന്തരമായി സാങ്കേതിക തകരാറുകൾ പരിഹരിച്ച് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണമെന്ന് കോൺഗ്രസ്സ് മരിയാപുരം മണ്ഡലം പ്രസിഡന്റ് ബേബി പാലത്തിങ്കൽ ആവശ്യപ്പെട്ടു