തൊടുപുഴ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആഗസ്റ്റ് 4ന് സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നു.
പെൻഷൻകാരുടെ ചികിത്സാ പദ്ധതി അപാകതകൾ പരിഹരിച്ച് ഉടൻ നടപ്പാക്കുക. ഒ.പി ചികിത്സ ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ. ബുധനാഴ്ച്ച രാവിലെ 10.30 മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്താൻ ജില്ലാകമ്മിറ്റി തീരുമാനിച്ചു.പ്രസിഡന്റ് ടി.ജെ. പീറ്ററിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറിപി.എസ്. സെബാസ്റ്റ്യൻ, വി.എ. ജോസഫ്, എം.ഡി. അർജുനൻ, സി.ഇ. മൈതീൻഹാജി,വൈ.സി. സ്റ്റീഫൻ, കെ.എസ്. ഹസൻകുട്ടി, അൽഫോൻസാ ജോസഫ്, ജി. രാജരത്തിനം,
എൻ.വി. പൗലോസ്, ഐവാൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.