തൊടുപുഴ: കെ എം മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് നിയമസഭയിൽ പൊതുമുതൽ നശിപ്പിച്ചും കയ്യാങ്കളി നടത്തിയും കേരളത്തിലെ ജനങ്ങളെ അപമാനിച്ച ഇടതുപക്ഷ മുന്നണി നേതാക്കന്മാർ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ എക്‌സ് എം എൽ എ ആവശ്യപ്പെട്ടു. ജനാധിപത്യ മൂല്യങ്ങളോടുള്ള കോടതിയുടെ സമീപനം വ്യക്തമാക്കുന്ന തീരുമാനമാണ് ഇപ്പോൾ സുപ്രീം കോടതി നടത്തിയിരിക്കുന്നത്.നിയമസഭയിൽ ഗുണ്ടായിസത്തിന് നേതൃത്വം കൊടുത്തവരെ പോലും മന്ത്രിമാരാക്കികൊണ്ട്, ഞങ്ങൾ ഇവിടെ എന്ത് ചെയ്താലും ആരും ചോദിക്കാനില്ല എന്ന അഹങ്കാരം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു.