ഇടുക്കി :ജില്ലാ പഞ്ചായത്തും ജില്ലാ സ്‌പോട്‌സ് കൗൺസിലും ചേർന്ന് ജില്ലയിലെ കായിക സംഘടനാ ഭാരവാഹികളുടെ യോഗംനടത്തി.കായിക രംഗത്ത് മുന്നേറ്റം നേടിയെടുക്കുന്നതിന് തൃതല പഞ്ചായത്തുകളുടെ മേൽനോട്ടങ്ങളിൽ സംഘടിപ്പിക്കേണ്ട പദ്ധിതികളെ കുറിച്ച് യോഗം ചർച്ച ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അദ്ധ്യഷത വഹിച്ചു. തൃതല പഞ്ചായത്തുകളുടെ നേത്യത്വത്തിൽ ജില്ലയിലെ സമഗ്രമായ കായിക വികസനത്തിന് വേണ്ടിയുള്ള പദ്ധിതികൾ തയ്യാർ ആക്കാൻ സ്‌പോട്‌സ് കൗൺസിലിനെ സഹായിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമീണ് സ്‌പോട്‌സ് കൗൺസിലുകൾ യാഥാർത്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സ്‌പോർട്ട്‌സ് കൗൺസിൽ വൃക്തമാക്കി. പൊതുജന ആരോഗ്യം സംരഷിക്കുന്നതിന് കായിക രംഗം ജനകീയവത്കരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. കായിക രംഗത്ത് നടത്തേണ്ട പരിപാടികളെ സംബന്ധിച് ജില്ലാ സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ കുമാരി മോഹൻ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ജി സത്യൻ, സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ അംഗ കെ.എൽ ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, ജില്ലാ സ്‌പോട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം സുകുമാരൻ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ തല യോഗം ചേരും
ഗ്രാമ പഞ്ചായത്തിൽ ഒരു കളി സ്ഥലം എന്ന ഗവർൺമെന്റ് പദ്ധിതി നടപ്പിലാക്കും. കഴിവുള്ള കുട്ടികളെ കണ്ടെത്താനും ഭാവിയിൽ ഒരോ പഞ്ചായത്തിലും ഒരു ദേശീയ താരത്തെ സ്യഷ്ടിക്കുക എന്ന ലഷ്യത്തോടെ ഉള്ള പദ്ധിതി തയ്യാറാക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് തൃതല പഞ്ചായത്തുകളുടെ സഹകരണം ഉറപ്പു വരുത്താൻ ജില്ലാ പഞ്ചായത്തിന്റെ നേത്യത്വത്തിൽ ജില്ലാ തല യോഗം വിളിച്ച് ചേർക്കും.