തൊടുപുഴ: താലൂക്ക് സ്‌കൂൾ ടീച്ചേഴ്‌സ് സഹകരണ സംഘത്തിന്റെ പുതിയ എ.സി ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും വിരമിക്കുന്ന അദ്ധ്യാപക അനദ്ധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി. കോതായിക്കുന്ന് ബൈപ്പാസിൽ സംഘം പ്രവർത്തിക്കുന്ന ബിൽഡിംഗിന്റെ മുകൾ നിലയിലാണ് പുതിയ ആഡിറ്റോറിയം ആരംഭിച്ചിരിക്കുന്നത്. സംഘം പ്രസിഡന്റ് ബിജോയ് മാത്യു ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സോഫിയാമ്മ ജോസ് അദ്ധ്യക്ഷയായി. സെക്രട്ടറി ഷിന്റോ ജോർജ്, ജോബിൻ ജോസ്, ബിജു ജോസഫ്, ജോയ്‌സ് മാത്യു, ബിബിറ്റ് ലൂക്കാച്ചൻ എന്നിവർ പ്രസംഗിച്ചു. ഷാങ്ക്ളിൻ ജോസ്, ഷൈജു ലൂക്കോസ്, ആൽബിൻ ജോൺ, അഭിജിത്ത് കെ. ബെന്നി എന്നിവർ നേതൃത്വം നൽകി.