തൊടുപുഴ: അന്തർദേശീയ കടുവാദിനത്തോടനുബന്ധിച്ച് ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേൻ വിദ്യാർത്ഥികൾക്കുവേണ്ടി ഓൺലൈൻ ജലച്ഛായ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. രണ്ടു വിഭാഗമായി നടത്തിയ മത്സരത്തിൽ നൂറ്റി എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരവിജയികൾ (ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ) ജൂനിയർ വിഭാഗം: ആൽഡ്രിൻ അഭിലാഷ് (ഓശാന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, കട്ടപ്പന), ആയിഷ കെ.എൻ (ബിഷപ്പ് മൂർ വിദ്യാപീഠം ചേർത്തല), അഭിനവ് ബിനു (എസ്.എൻ. യൂ.പി സ്‌കൂൾ നങ്കിസിറ്റി കഞ്ഞിക്കുഴി), സീനിയർ വിഭാഗം: അനഘ സാബു (ഓശാന ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, കട്ടപ്പന), ശ്രീകാന്ത് വി.എസ് (എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർസെക്കന്ററി സ്‌കൂൾ, തൊടുപുഴ), ദിയ കെ.ബി (സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, തൊടുപുഴ) മെൽബിൻ രൂപേഷ് (സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ. കട്ടപ്പന). ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൊടുപുഴ പെൻഷൻ ഭവൻ ഹാളിൽ ചേരുന്ന സന്നദ്ധ സംഘടന ഭാരവാഹികളുടെ യോഗത്തിൽ വിജയികൾക്ക് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് സമ്മാനദാനം വിതരണം ചെയ്യും.. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. നെഹ്രു യുവകേന്ദ്രയിൽ നിന്നും ഡെപ്യൂട്ടി ഡയറക്ടറായി വിരമിക്കുന്ന കെ. ഹരിലാലിന് യാത്രയയപ്പും നൽകും