ഇടുക്കി: ആരോഗ്യ കേരളം ഇടുക്കിയിൽ ഇ-ഹെൽത്ത് പ്രൊജക്ടിൽ ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിലേക്ക് ആറുമാസത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത1. ഡിപ്ലോമ/ ബി.എസ്.സി/ എം.എസ്.സി/ബി.ടെക്/എം.സി.എ (ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ഐ.ടി). 2. ഹാർഡ് വെയർ ആൻഡ് നെറ്റ്വർക്കിംഗിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. 3. ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്‌റ്റ്വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 2021 ജൂലായ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ ആരോഗ്യകേരളം വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ആഗസ്റ്റ് 6 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ 04862 232221, 8075748476