തൊടുപുഴ: നാഷണൽ ഹൈവേ എൻ എച്ച് 85 ന്റെ പുതിയ അലൈൻമെന്റ് മൂന്നാർ മേഖലയിലൂടെയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം. പി ആവശ്യപ്പെട്ടു. ഈ കാര്യമുന്നയിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി, ശ്രീ നിഥിൻ ഗഡ്കരിയുമായി എം. പി ചർച്ച നടത്തി. നിലവിലുള്ള എൻ എച്ച് 85 ന്റെ ഏറ്റവും വലിയ പ്രാധാന്യം അന്താരാഷ്ട്ര
തലത്തിൽ തന്നെ ഏറ്റവും അറിയപ്പെടുന്ന ടൂറിസം കേന്ദ്രമായ മൂന്നാറിലൂടെ പോകുന്നുവെന്നതാണ്. എന്നാൽ പുതിയ ഭാരത് മാല പദ്ധതിയായി എൻ എച്ച് 85 മാറുമ്പോൾ മൂന്നാറിനെ ഒഴിവാക്കുന്നത് ടൂറിസം രംഗത്തിന് വലിയ കോട്ടംതട്ടും. അടിയന്തിര പ്രാധാന്യത്തിൽ മൂന്നാറിലേക്ക് ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി സബ്ബ് ഹൈവേ അനുവദിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. അനുഭാവ പൂർണ്ണം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി എം. പി അറിയിച്ചു.