ചെറുതോണി:വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വിവരാവകാശ കമ്മീഷന്റെ താക്കീത്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി യായിരുന്ന ഷൈജു വർഗീസിന് ആണ് വിവരാവകാശ കമ്മീഷന്റെ താക്കീത് ലഭിച്ചിരിക്കുന്നത്. ഷൈജു വർഗ്ഗീസ് വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറി ആയിരിക്കെ വിവരാവകാശ പ്രവർത്തകനായ ജിജി കാട്ടാം കോട്ടിൽ സമർപ്പിച്ച അപേക്ഷയിൻമേൽ യഥാസമയം മറുപടി കൊടുക്കാത്തതിനെ തുടർന്ന് ജിജി കാട്ടാം കോട്ടിൽ ഒന്നാം അപ്പീൽ നൽകുകയും അതിനും മറുപടി ലഭിക്കാത്തതിനെ തുടർന്ന് വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. 2014 ൽ വാഴത്തോപ്പിൽ അനധികൃതമായ് പ്രവർത്തിച്ച ഹോസ്റ്റൽ പൂട്ടുന്നത് സമ്പന്ധിച്ച അപേക്ഷയിൽ മറുപടി നൽകാത്തതിനെ തുടർന്നാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. വിവരാവകാശ കമ്മീഷൻ ഇത്തരം കാര്യങ്ങളിൽ ബന്ധപെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നും പിഴ ഈടാക്കുകയാണ് സാധാരണ ചെയ്യുക. ഈ കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് താക്കീത് നൽകി പരാതിയിൽ തീർപ്പ് കൽപ്പിച്ചു.