ചെറുതോണി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ ഏകദിന ധർണ്ണാ സമരം നടത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിലേയും വാക്‌സിനേഷൻ ക്രമക്കേടുകൾ സംബന്ധിച്ചും അന്വേഷണം നടത്തുക. തൊഴിലുറപ്പു പദ്ധതിയിലെ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും അന്വേക്ഷിക്കുക,പഞ്ചായത്ത് ഓഫിസ് കെട്ടിട നിർമ്മാണത്തിലെ ക്രമക്കേട് വിജലൻസ് അന്വഷിക്കുക,കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ മാനദണ്ഡങ്ങൾ മറികടന്ന് സ്വകാര്യ വാഹനങ്ങൾക്ക് പണം നൽകിയതിലെ അഴിമതി അന്വേഷിക്കുക എന്നീയാവശ്യങ്ങളുന്നയിച്ചാഎൽ ഡി എഫ് ന്റെ നേതൃത്വത്തിൽ ഏകദിന ധർണ്ണാ സമരം നടത്തിയത്. സമരം സി പി എം ഏരിയാ കമ്മറ്റി അംഗം എസ്. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാഡിംങ്ങ് കമ്മറ്റി ചെയർമാൻ എം.എം പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷ മോഹനൻ, എബിൻ ജോസഫ്, ജോഷി മാത്യു, ലിസ്സി ജോസ്, സന്തോഷ് കുമാർ, ഏ നാരായണൻ നായർ, പുഷ്പാ ഗോപി , സിബി മാത്യു എന്നിവർ പ്രസംഗിച്ചു.