തൊടുപുഴ : ക്രിമിനൽ കേസിൽ സുപ്രീം കോടതിയിൽ വിചാരണ നേരിടുന്ന പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ.പി.എസ്.റ്റി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് വി.ഡി എബ്രാഹം ഉദ്ഘാടനം ചെയ്തു .ബിജു ജോസഫ് ,ഷിന്റോ ജോർജ് ,ബോബു ആന്റണി ,ജോബിൻ ജോസ് ,ജോയ്‌സ് മാത്യു, ഇ.പി ജോർജ് എന്നിവർ പ്രസംഗിച്ചു