കോടിക്കുളം : നിർമാണം നടന്നു കൊണ്ടിരുന്ന വീട്ടിൽ നിന്നും കോടയും ചാരായം വാറ്റിക്കൊണ്ടിരുന്ന വാറ്റുപകരണങ്ങളും പിടി കൂടി. കോടിക്കുളം വെള്ളംചിറയിൽ നിർമാണം നടന്നു കൊണ്ടിരുന്ന വീട്ടിൽ വ്യാജ വാറ്റു നടക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇവിടെ പരിശോധന നടത്തിയതിനെ തുടർന്നാണ് 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടി കൂടിയത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. കാളിയാർ സി.ഐ ബി.പങ്കജാക്ഷൻ ,എസ്‌.ഐ ബിജു ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.