abinavms
അഭിനവ്

മുട്ടം: കുട്ടികളൊക്കെ സൈക്കിൾ ചവിട്ടി തോകുമ്പന്നാൾ അഭിനവ് സൈക്കിളിൽ സാഹസികത കാട്ടിയാണ് യാത്ര. മുട്ടം ശങ്കരപ്പള്ളിയിൽ മാമൂട്ടിൽ സജീവ് കുമാറിന്റേയും മഞ്ജുവിന്റെയും മകൻ ഓൻപതാം ക്ളാസുകാരനായ അഭിനവിന് സാഹസികമായി കുതിക്കാനാണ് താൽപ്പര്യം. വളരെ ചെറുപ്പത്തിൽ തന്നെ സൈക്കിൾ ഓടിക്കാൻ തനിയെ പഠിച്ചിരുന്നു.എന്നാൽ സാഹസികമായ രീതിയിൽ സൈക്കിൾ ഓടിക്കാൻ പരിശീലിച്ചത് കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിൽ മുഴുവൻ സമയവും വീട്ടിൽ കഴിഞ്ഞ് കൂടിയ സമയത്താണ്. ഒന്നും രണ്ടുമല്ല മുപ്പത് ഇനങ്ങളിൽ സാഹസിക സൈക്കിൾ ഓടിക്കൽ ഇതിനോടകം പരിശീലിച്ചുകഴിഞ്ഞു. ഒരിക്കൽ വീടിന്റെ മുറ്റത്ത്കൂടി സൈക്കിൾ ഓടിക്കുമ്പോൾ മുറ്റത്തുള്ള കല്ലിൽ തട്ടിയാൽ പ്രശ്നമാകും എന്ന് പറഞ്ഞ് അഭിനവിന്റെ അച്ഛന്റെ അമ്മ തങ്കമണി മുറ്റത്തുള്ള കല്ല് എടുത്ത് മാറ്റാൻ ശ്രമിച്ചു.സമീപം നിന്നിരുന്ന അനിയൻ ആകർഷ് പറഞ്ഞു 'ചേട്ടൻ വലിയ ചാമ്പ്യൻ അല്ലേ, കല്ലിന്റെ മുകളിലൂടെ സൈക്കിൾ ഓടിച്ചോളും എന്ന് '. ഇത് കേട്ട് നിന്നിരുന്ന അഭിനവ് ഉടൻ കല്ലിന്റെ മുകളിലൂടെ സൈക്കിൾ പായിച്ചു.ഭയത്തോടെ... ഒന്നും മിണ്ടാൻ കഴിയാതെ...വീട്ടുകാർ ഏവരും നോക്കി നിൽക്കവേ; കല്ലിൽ തൊടാതെ;കല്ലിന്റെ മുകളിലൂടെ അഭിനവ് സൈക്കിളിൽ മുറ്റത്തിന്റെ അപ്പുറം കടന്നു.ഇതായിരുന്നു സാഹസികതയുടെ തുടക്കം.ഇതോടെ അഭിനവിന് ധൈര്യമായി.പിന്നീട് സൈക്കിൾ ഓടിക്കുന്നതിൽ നിരന്തരമായി ഓരോ പരിശീലനങ്ങൾ സ്വയം പരീക്ഷിച്ചു. ഇനിയും പഠനം തുടരണം അതാണ് ആഗ്രഹിക്കുന്നത്.അഭിനവിന്റെ കുടുംബത്തിലുള്ള മറ്റാരും ഇത്തരത്തിൽ സാഹസികമായി സൈക്കിൾ ഓടിക്കാൻ പരിശീലിച്ചിട്ടുമില്ല. നാലാം ക്ലാസുകാരിയായ അക്ഷരയാണ് അഭിനവിന്റെ കുഞ്ഞനുജത്തി.