തൊടുപുഴ: കോലാനിക്ക് സമീപം പാറക്കടവിൽ അരയാലിന്റെ സംരക്ഷണ ഭിത്തി പൊളിച്ച നീക്കിയ സംഭവത്തിൽ പ്രതിഷേധം . പാറക്കടവ് കവലയിൽ നിന്ന് കരിങ്കുന്നം പോകുന്ന വഴിയിൽ ജനങ്ങൾക്ക് തണലേകിയിരുന്ന അരയാലിന് ആണ് കഴിഞ്ഞ ദിവസം പ്രദേശവാസികൾ സംരക്ഷണ ഭിത്തി കെട്ടിയത്.
പിന്നാലെ തന്നെ പൊലീസ് സംരക്ഷണയിലെത്തിയ പൊതുമരാമത്ത് അധികൃതർ ഇത് പൊളിച്ച് നീക്കുകയായിരുന്നു. പൊലീസ് എത്തി തറയുടെ കരിങ്കൽക്കെട്ട് പൊളിച്ച് നീക്കുകയായിരുന്നു.
പ്രകൃതി സംരക്ഷിക്കണമെന്ന സന്ദേശം ജനങ്ങൾക്ക് നൽകുമ്പോൾ പ്രകൃതി സംരക്ഷ ദിനത്തിൽ തന്നെ ഇത് പൊളിച്ച് നീക്കിയത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് നാട്ടുകാർ പറഞ്ഞു.. . ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി പ്രകൃതി സംരക്ഷണ സമിതിയും പ്രദേശവാസികളം അറിയിച്ചു.

അതേ സമയം റോഡിലേക്ക് കയറി നിർമിച്ചതായും പാലത്തിന് സമീപമായതുകൊണ്ട് അപകട സാധ്യത മുന്നിൽ കണ്ടാണ് പൊളിച്ച് മാറ്റിയതെന്നുമാണ് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. സമീപത്തെ കൈയേറ്റം ശ്രദ്ധയിൽപ്പെട്ടതായും പുതിയ നിർമാണങ്ങൾ അനുവദിക്കില്ലെന്നും വകുപ്പ് മന്ത്രിയുടെ കർശന നിർദേശമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.